ഹിസ്ബുള്ള മുങ്ങുന്നു, ജോസഫ് വരുന്നു... ട്രംപ് വരും മുൻപേ ലബനനിൽ മാറ്റത്തിൻ്റെ കുളിർ കാറ്റ്.

ഹിസ്ബുള്ള മുങ്ങുന്നു, ജോസഫ് വരുന്നു... ട്രംപ് വരും മുൻപേ ലബനനിൽ മാറ്റത്തിൻ്റെ കുളിർ കാറ്റ്.
Jan 10, 2025 01:03 PM | By PointViews Editr

ബെയ്റൂട്ട്: ഹിസ്ബൊള്ള എന്ന ഇസ്ളാമിക ഭീകര തീവ്രവാദ സംഘടനയുടെ പിടിയിൽ നിന്ന് ലബനൻ രക്ഷപ്പെടുന്നു. ലബനൻ്റെ പുതിയ പ്രസിഡൻ്റായി ജോസഫ് ഔൻ വരുന്നു. രണ്ട് വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ലെബനൻ പ്രസിഡന്റായി ജോസഫ് ഔനെ തെരഞ്ഞെടുക്കുന്നത്. 128 അംഗ പാർലമെന്റിൽ 99 അംഗങ്ങളുടെ പിന്തുണ നേടിയാണ് ജോസഫ് ഔൻ തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ലെബനന്റെ സൈനിക മേധാവിയാണ് ജോസഫ് ഔൻ. അമേരിക്ക, ഫ്രാൻസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുള്ള നേതാവ് കൂടിയാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുല്ലയുടെ നോമിനിയായ സുലൈമാൻ ഫ്രാങ്കി മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ചതോടെയാണ് ജോസഫ് ഔന് നേതൃത്വത്തിലേക്കുള്ള വഴി വേഗത്തിലായത്. താൻ അധികാരത്തിലെത്തിയാൽ ഭൂമിയിലെ സകല നരകങ്ങളും തകർക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക ഭീകര സംഘടനയായ ഹിസ്ബൊള്ളയ്ക്കുള്ള ട്രംപി മുന്നറിയിപ്പായിരുന്നു അത്. മുൻപ് ക്രിസ്ത്യൻ രാഷ്ട്രമായിരുന്ന ലബനിൽ ഇറാനിയൻ ഇസ്ലാമിക ഭീകരർ ആധിപത്യം ഉറപ്പിച്ചതിന് ശേഷമാണ് ഇതൊരു സമാധാനമില്ലാത്ത രാജ്യമായത്. മോചനത്തിനുള്ള സാധ്യത പോലും ഇല്ലാത്ത വിധം ഭീകരവാദികൾ മതനിയമം അടിച്ചേൽപ്പിക്കാൻ തുടങ്ങിയതോടെ ജനം പട്ടിണി കൊണ്ടും ദാരിദ്യം കൊണ്ടും വലഞ്ഞു.ഇതിനിടയിൽ ലബനൻ താവളമാക്കി ഇസ്ലാമിക ഭീകരർ ഇസ്രയേലിന് നേരേ തിരിഞ്ഞു. തിരിച്ചടിച്ച് ഇസ്രയേലും. നിശബ്ദമായി അമേരിക്കയിലെ ബൈഡൻ ഭരണവും. ഇതിൽ ആശങ്കയിൽ കഴിയുമ്പോൾ ആണ് ഡൊണാൾഡ് ട്രംപ് മഹാഭൂരിപക്ഷത്തോടെ അമേരിക്കയുടെ ഭരണത്തിലേക്ക് തിരികെയെത്തുന്നത്. ഇതോടെ ഇസ്ലാമിക ഭീകരരാഷ്ട്രങ്ങളും സംഘടനകളും ഭീതിയിലായി. അതിൻ്റെ ഫലമാണ് ജോസഫിൻ്റെ വിജയം അംഗീകരിക്കപ്പെട്ട് ലബനനിൽ ഭരണമാറ്റത്തിന് വഴി തുറക്കുന്നത്.

പാർലമെന്റിൽവെച്ച് നടന്ന ആദ്യ ഘട്ടവോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീങ്ങുകയായിരുന്നു. ഈ ഘട്ടത്തിൽ 99 അംഗങ്ങളുടെ പിന്തുണ നേടാൻ ജോസഫ് ഔന് സാധിച്ചു.

2017 ഇസ്രയേലുമായുള്ള ഹിസ്ബുല്ലയുടെ വെടിനിർത്തൽ കരാറിൽ സൈന്യം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലെബനനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറിയാൽ പുതിയ സർക്കാരിന് തെക്കൻ ലെബനനിൽ സൈന്യത്തെ വിന്യസിപ്പിക്കുകയും ജനുവരി 26നകം ഹിസ്ബുല്ലയുടെ അവിടുത്തെ സാന്നിധ്യം അവസാനിപ്പിക്കുകയും വേണം.

തെക്കൻ ലെബനൻ, ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങൾ, കിഴക്കൻ ബെക്കാ താഴ്വര എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുക എന്നത് തൻ്റെ പ്രഥമ പരിഗണനയാണെന്ന് പുതിയ പ്രസിഡന്റ് പറഞ്ഞു. ലോകബാങ്കിൻ്റ കണക്കുകൾ പ്രകാരം പുനർ നിർമാണത്തിനായി 8.5 ബില്യൺ ഡോളർ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

2022ൽ അന്നത്തെ പ്രസിഡൻ്റ് മൈക്കൽ ഔനിൻ്റെ കാലാവധി അവസാനിച്ചശേഷം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ കാവൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. 12 തവണ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ഹിസ്ബുല്ല പിന്തുണച്ചിരുന്നത് മറാഡ മൂവ്‌മെന്റ് നേതാവ് സുലൈമാൻ ഫ്രാങ്കിനെയായിരുന്നു. എന്നാൽ അദ്ദേഹം മത്സരത്തിൽ നിന്ന് പിന്മാറി സൈനിക മേധാവിക്ക് പ്രസിഡന്റ് സ്ഥാനത്തിരിക്കാൻ യോഗ്യതയുണ്ടെന്ന് പറയുകയായിരുന്നു.

Hizbollah sinks, Joseph comes... Warm wind of change in Lebanon before Trump comes.

Related Stories
തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

Jan 18, 2025 12:26 AM

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ്...

Read More >>
സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ വില.

Jan 17, 2025 12:24 PM

സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ വില.

സ്തുതിഗീത വിജയനറിയില്ല ഗ്രീൻപീസിൻ്റെ...

Read More >>
കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ് മൂക്കോളമായി.

Jan 15, 2025 01:16 PM

കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ് മൂക്കോളമായി.

കടപ്പത്രം വിറ്റ് തിന്ന് ഭരണം. ഭാരതം നശിച്ച് നാരായണക്കല്ല് പിടിക്കുന്നു. കേരളം മുടിഞ്ഞ്...

Read More >>
ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി ഗോവിന്ദനെന്ന് കെ.സുധാകരൻ.

Jan 14, 2025 09:41 PM

ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി ഗോവിന്ദനെന്ന് കെ.സുധാകരൻ.

ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്നവനാണ് എം.വി...

Read More >>
ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി ശശി.

Jan 14, 2025 08:39 PM

ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി ശശി.

ശശിയും വിജയനും ചേർന്ന് കേരളത്തിലെ കർഷകരെ കൊഞ്ഞനം കുത്തി കാണിക്കുന്നു. വനഭേദഗതി നിയമത്തിൽ നുണ പറഞ്ഞ് മന്ത്രി...

Read More >>
Top Stories